ഗായകൻ എം. ജി. ശ്രീകുമാറിനും ഭാര്യ ലേഖയും മൂകാംബിക ദേവിയെ സാക്ഷിയാക്കി ജീവിതത്തിൽ ഒന്നായിട്ട് ഇന്നേക്ക് 24 വർഷം. പതിനാലു വർഷത്തോളം ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. അതിനു ശേഷം 2000 ൽ ഇരുവരും വിവാഹിതരായി.
“നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും,ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്സറി ആണ്. ലവ് യൂ ഓൾ’ എന്ന് എം.ജി വിവാഹവാർഷിക ദിനത്തിൽ കുറിച്ചപ്പോൾ, എൺപതാം വയസിലും നിന്റെ കൈ ഇങ്ങനെ ചേർത്തു നിർത്തി എനിക്ക് പറയണം ഹാപ്പി ആനിവേഴ്സറി എന്ന് ലേഖ മറുപടി നൽകി.
ഇരുവരുടേയും വാക്കുകളാണ് ഇന്ന് ശ്രദ്ധ നേടുന്നത്. രണ്ടു പേർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.