കുറെ കാലത്തിനു ശേഷം തന്റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിനു മുന്നില്‍ വാചാലനായി ഗായകന് എം.ജി. ശ്രീകുമാര്‍.
ജിത്തു ജോസഫ് ചിത്രം നേരിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ‘ നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ..ലവ് യൂ ലാലു..’ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലെ ഗാനങ്ങളും പാടിയത് എം.ജി ശ്രീകുമാറാണ്. വർഷങ്ങളുടെ സുഹൃത്ബന്ധമാണ് ഉരുവർക്കുമുള്ളത്.