ഉത്തരം കിട്ടാതെ 9 വർഷം! 239 പേരുമായി കാണാതായ ആ വിമാനം എവിടെ ? പുതിയ അന്വേഷണം കൊണ്ട് പ്രയോജനമുണ്ടാകുമോ ?

9 വ​ർ​ഷം മു​ൻ​പ് 239 യാ​ത്ര​ക്കാ​രു​മാ​യി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ മ​ലേ​ഷ്യ​ൻ വി​മാ​ന​ത്തി​നു വേ​ണ്ടി പു​തി​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം.

യു​എ​സ് ക​മ്പ​നി​യാ​യ ഓ​ഷ​ൻ ഇ​ൻ​ഫി​നി​റ്റി​യെ വീ​ണ്ടും അ​ന്വേ​ഷ​ണം ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​ണു കാ​ണാ​താ​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ മ​ലേ​ഷ്യ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2014 മാ​ർ​ച്ച് 8ന് ​ക്വാ​ല​ലം​പു​രി​ൽ​നി​ന്നു ബെ​യ്ജി​ങ്ങി​ലേ​ക്കു പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ച്ച് 370 വി​മാ​നം കാ​ണാ​താ​യ​ത്. വി​മാ​ന​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ലേ​ഷ്യ, ചൈ​ന, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​ൽ ന​ട​ത്തി​യ 2 വ​ർ​ഷ​ത്തെ തി​ര​ച്ചി​ൽ വി​ഫ​ല​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഓ​ഷ​ൻ ഇ​ൻ​ഫി​നി​റ്റി​യെ ചു​മ​ത​ല​യേ​ൽ​പി​ച്ച​തെ​ങ്കി​ലും 3 മാ​സ​ത്തെ തി​ര​ച്ച​ലി​നു​ശേ​ഷം അ​വ​ർ പി​ന്മാ​റി. വീ​ണ്ടും ആ​വ​ശ്യ​മു​യ​ർ​ന്ന സ്ഥി​തി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

നി​ർ​ദി​ഷ്ട ആ​കാ​ശ​പാ​ത മാ​റി 7 മ​ണി​ക്കൂ​റോ​ളം വി​മാ​നം പ​റ​ന്നു​വെ​ന്നും ആ​ശ​യ​വി​നി​മ​യ ഉ​പാ​ധി​ക​ളെ​ല്ലാം വേ​ർ​പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഇ​തു സം​ഭ​വി​ച്ച​തെ​ന്നും അ​ന്വേ​ഷ​ക​ർ സം​ശ​യം പ​റ​ഞ്ഞി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സാ​ധ്യ​ത​യും പ​രി​ഗ​ണി​ച്ചു.

Related posts

Leave a Comment