മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ആശങ്കകൾ വർധിച്ചു. കടുന്ന നിയന്ത്രണങ്ങൾക്കിടയിലും മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്ക് പ്രകാരം രാജ്യത്ത് 18, 668 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,063 പേർ രോഗമുക്തി നേടിയിരുന്നു.
രാജ്യത്തെ തന്നെ കോവിഡ് കേസുകളിൽ 28 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ 39 ശതമാനവും മഹാരാഷ്ട്രയിലാണ്.
6,817 കോവിഡ് കേസുളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 301 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. 840 പേർ മാത്രമാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. 18 പേരാണ് വെള്ളിയാഴ്ച മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിൽ ചില ആശുപത്രിയിൽ സീൽ ചെയ്യുകയും ചെയ്തിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി നഴ്സുമാർക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏഷ്യയിലെ തന്നെ വലിയ ചേരികളിൽ ഒന്നായ ധാരവിയിലും കോവിഡ് കൂടുന്നത് ആശങ്കകൾ വർധിപ്പിക്കുകയാണ്. അമേരിക്കയിൽ രോഗ ബാധിതർ 10 ലക്ഷത്തിലേക്ക് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ മുന്നോട്ട്. 28, 33,011 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗം ബാധിച്ചിട്ടുള്ളത്.
1,97,351 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു. 9,25,758 രോഗ ബാധിതരുള്ള അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാമത്. സ്പെയിൻ- 2,19,764, ഇറ്റലി- 1,92,994, ഫ്രാൻസ്-1,59,828, ജർമ്മനി-1,54,999, ബ്രിട്ടൻ-1,43,464, തുർക്കി-1,04,912 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഇറാനും കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 88,194 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. അമേരിക്കയിൽ 52,217 പേർ മരണത്തിന് കീഴടങ്ങി.
സ്പെയിനിൽ 22,524 പേർക്കും ഇറ്റലിയിൽ 25,969 പേർക്കും മരണം സംഭവിച്ചപ്പോൾ ഫ്രാൻസിൽ 22,245 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബ്രിട്ടനിൽ 19,506 പേരാണ് വൈറസ് ബാധിച്ച് മരിച്ചതെങ്കിൽ ജർമനിയിൽ 5,760 പേർക്കും തുർക്കിയിൽ 2,600 പേർക്കുമാണ് മരണം സംഭവിച്ചത്.