മുംബൈ: മഹാരാഷ്ട്രയിലെ കരിമ്പിന് പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്. 30,000ത്തോളം സ്ത്രീകളാണ് ശമ്പളം നഷ്ടമാകാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വേണമെന്നും മന്ത്രി നിതിൻ റാവത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.
മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകുന്നത് ഒഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. ഇത് സംബന്ധിച്ച് മുൻപും നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.