മോ​ളെ​ന്‍റെ കൂ​ടൊ​ണ്ട്, കൊ​ണ്ടു​വ​രാം എ​ന്ന് പ​റ​ഞ്ഞ്..! ഏ​ഴു​വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 25 വ​ർ​ഷം ത​ട​വും അന്പതിനായിരം പി​ഴ​യും ശി​ക്ഷ​ വി​ധി​ച്ച് പോ​ക്സോ കോ​ട​തി

ച​വ​റ/​ക​രു​നാ​ഗ​പ്പ​ള്ളി: ഏ​ഴ് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​കൊ​ണ്ടു പോ​യി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി 25 വ​ര്‍​ഷം ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. സ്‌​പെ​ഷ​ല്‍ ജ​ഡ്ജി എ ​ഷാ​ജ​ഹാ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

ച​വ​റ തേ​വ​ല​ക്ക​ര സ്വ​ദേ​ശി ഹാ​രി​സ് എ​ന്ന ജാ​രി​സ് ( 35 ) നെ​യാ​ണ്‌​കോ​ട​തി ശി​ക്ഷി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

2018 സെ​പ്റ്റം​ബ​ര്‍ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ ബ​സി​ല്‍ വ​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മാ​താ​വി​നോ​ട് സം​സാ​രി​ക്കു​ക​യാ​ണ് എ​ന്ന​മ​ട്ടി​ല്‍ മൊ​ബൈ​ല്‍ ചെ​വി​യി​ല്‍​വ​ച്ച് മോ​ളെ​ന്‍റെ കൂ​ടൊ​ണ്ട്, കൊ​ണ്ടു​വ​രാം എ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് മൃ​ഗീ​യ​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​ണ് പ്രേ​സി​ക്യൂ​ഷ​ന്‍ കേ​സ്.

പീ​ഡ​ന​ത്തി​നി​ട​യി​ല്‍ ക​ര​ഞ്ഞ കു​ട്ടി​യെ ജാ​രി​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി തെ​ക്കും​ഭാ​ഗം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളെ​ല്ലാം കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി​രു​ന്നു.

പീ​ഡ​ന​ത്തി​നു ശേ​ഷം റോ​ഡി​ല്‍ ഇ​റ​ക്കി​വി​ട്ട പെ​ണ്‍​കു​ട്ടി​യെ സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ കാ​ണു​ക​യും സ്‌​കൂ​ള്‍ ഐ​ഡി കാ​ര്‍​ഡി​ല്‍ നി​ന്നും ല​ഭി​ച്ച ന​മ്പ​ര്‍ വ​ഴി വീ​ട്ടു​കാ​രെ ബ​ന്ധ​പ്പെ​ടു​ക​യും ആ​യി​രു​ന്നു.

ഈ ​വീ​ട്ട​മ്മ​യും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും കോ​ട​തി​യി​ല്‍ പ്ര​തി​ക്കെ​തി​രെ കൃ​ത്യ​മാ​യ മൊ​ഴി ന​ല്‍​കി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു.

ച​വ​റ, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലാ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. നാ​ലു​ത​വ​ണ കാ​പ്പ കേ​സി​ല്‍ പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ ഇ​രു​പ​തോ​ളം കേ​സു​ക​ളി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്.

പ​ല കേ​സു​ക​ളി​ലും സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ മൊ​ഴി മാ​റ്റി പ​റ​യി​ച്ച് ശി​ക്ഷ​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു പോ​രു​ന്ന ശൈ​ലി​യാ​ണ് ഇ​യാ​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.

തെ​ക്കും​ഭാ​ഗം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യ​കു​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി ​ശി​വ​പ്ര​സാ​ദ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി

Related posts

Leave a Comment