പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് ആശ്വാസവുമായി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയും. വെള്ളം കയറിയ ഷവോമി ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തു കൊടുക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്.
ദി മൊബൈല്‍ ഇന്ത്യനില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷവോമിയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജയിന് ആണ് ഈ കാര്യം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.
നേരത്തെ കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് നിറച്ച ഷവോമി മി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. ഷവോമി കൂടാതെ മറ്റു കമ്പനികളും ഇത്തരത്തില്‍ സഹായങ്ങളുമായി വന്നിട്ടുണ്ടായിരുന്നു.
ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോന്‍ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഐഡിയ പ്രളയത്തിനിടെ സിം കാര്‍ഡ് നഷ്ടമായവര്‍ക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സൗജന്യമായിത്തന്നെ നല്കുന്ന സൗകര്യം കൊണ്ടുവന്നിരുന്നു. സാംസങ് 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ട പലരുടെയും വിലകൂടിയ ഫോണുകള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തിലാണ് ഷവോമിയുടെ ഈ സഹായം.