ഇസ്രയേലിനു നേരെ ഹമാസിന്റെ അപ്രതീക്ഷിത യുദ്ധം ലോകത്തെ ഞെട്ടിച്ച വാർത്തയാണ്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടി മിയ ഖലീഫയ്ക്ക് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ഇട്ടിരുന്നു.
ഇതിനു പിന്നാലെ മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മിയ ഖലീഫയുമായുള്ള കരാറുകള്‍ കനേഡിയന്‍ യുഎസ് കമ്പനികള്‍ നിര്‍ത്തലാക്കി.
പലസ്തീനിലെ ഇപ്പോഴുള്ള സാഹചര്യം നോക്കിയാൽ നിങ്ങൾ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാന് കഴിയില്ല. അതിന് സാധിച്ചില്ലെങ്കിൽ നിങ്ങള്‍ വംശീയതയുടെ തെറ്റായ പക്ഷത്താണ്. അത് കാലം തെളിയിക്കും’ എന്നാണ് മിയ ഖലീഫയുടെ പോസ്റ്റ്. മിയ ഖലീഫയുടെ പോസ്റ്റ്.
പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വിവാദമായതിനു പിന്നാലെയാണ് ബിസിനസ്സ് ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ ട്വീറ്റ് ചെയ്തത്.
അത്രയും ഭീകരമായ ട്വീറ്റാണിത് മിയാഖലീഫ. നിങ്ങളെ ഉടൻ തന്നെ പുറത്താക്കിയതായി കരുതുക. കേവലം വെറുപ്പുളവാക്കുന്നു.
വെറുപ്പിനും അപ്പുറം. ദയവായി ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കു. മരണം, ബലാത്സംഗം, മർദനം, ബന്ദിയാക്കൽ എന്നിവ നിങ്ങൾ അംഗീകരിക്കുന്നു എന്ന വസ്തുത തീർത്തും സ്ഥൂലമാണ്.
നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് സാധിക്കുന്നില്ല.നിങ്ങൾ ഒരു മികച്ച വ്യക്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നാണ് ടോഡ് ഷാപ്പിറോയുടെ ട്വീറ്റ്. ടോഡ് ഷാപ്പിറോയുടെ ട്വീറ്റ്.
ഇതിനു പിന്നാലെ മറുപടിയുമായി മിയ ഖലീഫയും രംഗത്തെത്തി. പലസ്തീനിനെ പിന്തുണയ്ക്കുന്നത് എനിക്ക് ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഞാൻ പറയും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. എന്റെ തെറ്റ്. എന്നും മിയ എക്സിൽ കുറിച്ചു. മിയ ഖലീഫയുടെ മറുപടി