മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം! ഹോ​ട്ട​ലു​ട​മ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ദ്യം ന​ൽ​കി​യെ​ന്നു പോ​ലീ​സ്; കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ന​ന്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജോ​സ​ഫ് വ​യ​ലാ​ട്ട് മ​രി​ച്ച​വ​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ദ്യം ന​ല്‍​കി​യെ​ന്നു പോ​ലീ​സ്.

മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യെ​ന്നു സംശയവുമുണ്ട്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​സി​ലെ ഒ​ന്നാം​പ്ര​തി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​നും മ​രി​ച്ച​വ​ര്‍​ക്കും ഹോ​ട്ട​ലി​ലെ ഒ​ന്നോ, ര​ണ്ടോ നി​ല​ക​ളി​ല്‍ വ​ച്ചോ പാ​ര്‍​ക്കിം​ഗ് സ്ഥ​ലം, ഡി​ജെ പാ​ര്‍​ട്ടി ന​ട​ന്ന പ്ര​ധാ​ന ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ചോ ഹോ​ട്ട​ലു​ട​മ റോ​യി മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

യു​വ​തി​ക​ള​ട​ക്കം മ​രി​ച്ച​ത​റി​ഞ്ഞ റോ​യ് ഹോ​ട്ട​ലി​ലെ രാ​ത്രി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യ്യു​ക​യും റോ​യി​യും മ​രി​ച്ച​വ​രും ഉ​ള്‍​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ കാ​മ​റ ഏ​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം അ​ത് ന​ശി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ഡി​ജെ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ചെ​ന്നും രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം ബാ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് യു​വ​തി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കിയെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

റോ​യി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​നി​ലാ​ണ് സി​സി​ടി​വി അ​ഴി​ക്കു​ന്ന വി​ധം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മെ​ല്‍​വി​നോ​ട് ഫോ​ണി​ല്‍ തി​ര​ക്കി​യ​ത്.

തു​ട​ര്‍​ന്ന് അ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വാ​ട്‌​സ്ആ​പ്പ് വ​ഴി അ​യ​ച്ച് വാ​ങ്ങി​യ​ശേ​ഷം ഇ​വ ലി​ന്‍​സ​ണ്‍ റെ​യ്‌​നോ​ള്‍​ഡി​ന് കൈ​മാ​റി.

ലി​ന്‍​സ​ണ്‍ ഡി​വി​ആ​റി​ല്‍​നി​ന്ന് ഹാ​ര്‍​ഡ് ഡി​സ്‌​ക് അ​ഴി​ച്ചു​മാ​റ്റി മെ​ല്‍​വി​നെ ഏ​ര്‍​പ്പി​ക്കു​ക​യും അ​ഴി​ച്ചെ​ടു​ത്ത ഹാ​ര്‍​ഡ് ഡി​സ്‌​കി​ന് പ​ക​രം മ​റ്റൊ​രു ശു​ന്യ​മാ​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് ഡി​വി​ആ​റി​ല്‍ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഡി​സ്‌​ക് മെ​ല്‍​വി​ന്‍ പി​ന്നീ​ട് ഷി​ജു​ലാ​ലി​നെ ഏ​ല്‍​പ്പി​ച്ചു. ഷി​ജു​ലാ​ലും വി​ഷ്ണു​കു​മാ​റും ചേ​ര്‍​ന്നാ​ണ് ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ല്‍​നി​ന്നു ഹാ​ര്‍​ഡ് ഡി​സ്‌​ക് കാ​യ​ലി​ലേ​ക്ക് എ​റി​ഞ്ഞ​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സ് അ​ന്വേ​ഷ​ണം എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​പ​ക​പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ഹാ​ര്‍​ഡ് ഡി​സ്‌​ക് വീ​ണ്ടെ​ടു​ക്കു​ക​യാ​കും ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് എ​സി​പി ബി​ജി ജോ​ര്‍​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ഡിജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെചോ​ദ്യം ചെ​യ്തു തു​ട​ങ്ങി

കൊ​ച്ചി: കാ​റ​പ​ക​ടം ന​ട​ന്ന ദി​വ​സം രാ​ത്രി ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി.

നി​ര്‍​ണാ​യ​ക തെ​ളി​വാ​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ചി​ല​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍ ആ​രൊ​ക്കെ, ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു, ഹോ​ട്ട​ലി​ല്‍ അ​ന്ന് അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​റി​യു​ന്ന​ത്. ഇ​വ​രു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​കും.

ഓഡി കാ​ര്‍ ഡ്രൈ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേടി

കൊ​ച്ചി: മു​ൻ മി​സ് കേ​ര​ള ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​റി​നെ പി​ന്തു​ട​ർ​ന്ന ഓ​ഡി കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​പ്പ​ന്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചൂ.

ഹ​ര്‍​ജി​ക്കാ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നെ​ങ്കി​ലും സം​ഭ​വ​ദി​വ​സം ഡി​ജെ പാ​ർ​ട്ടി ന​ട​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്നു ക​ഴി​ഞ്ഞ് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഇ​യാ​ള്‍ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment