മുക്കം :വർഷങ്ങളായി മിച്ചഭൂമി കൈവശം വെക്കുന്നതായി ആരോപണം നേരിടുന്ന തിരുവമ്പാടി എംഎൽഎ ജോർജ് എം. തോമസ് കൂടുതൽ പ്രതിരോധത്തിൽ.വിഷയത്തിൽ റവന്യുമന്ത്രിയും ഇടപെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ലാന്‍ഡ് ബോർഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കേസിന് ഇത്രയും കാലതാമസം വരാനിടയായ സാഹചര്യമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത്. സംഭവത്തിൽ ലാന്‍ഡ്ബോർഡിന് മുന്നിൽ ഹാജരാവാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎൽഎക്ക് നോട്ടീസ് അയച്ചിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ മുഖ്യമന്ത്രിക്ക് എംഎൽഎ കത്തു നല്‍കിയതായുള്ള വാർത്ത കഴിഞ്ഞ ബുധനാഴ്ചയാണ് പ്രമുഖ ചാനൽ പുറത്തുവിട്ടത്. പാർട്ടിയും എംഎൽഎയും ഇതിന്റെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് സിപിഎം എംഎല്‍എ ജോര്‍ജ് എം. തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി ആറു കോടിയോളം വിലമതിക്കുന്ന മിച്ച ഭൂമിയാണന്ന വാർത്ത തൊട്ടടുത്ത ദിവസം മറ്റൊരു ചാനൽ പുറത്തുവിട്ടത് .
അന്‍വറിന്റെ നിയമലംഘനങ്ങള്‍ പരസ്യമായി ന്യായീകരിച്ച് അന്‍വറിന്റെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി ജോര്‍ജ് എം. തോമസ് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മിച്ച ഭൂമി ലാന്‍ഡ് ബോര്‍ഡിനു വിട്ടു നല്‍കാതെ 18 വര്‍ഷമായി കൈവശം വെച്ച് അനുഭവിക്കുകയാണന്ന ഗുരുതരമായ ആരോപണങ്ങൾ വന്നതോടെ എങ്ങിനെ പ്രതിരോധിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയും എംഎൽഎയും.
കൊടിയത്തൂര്‍ വില്ലേജില്‍ ജോര്‍ജ് എം. തോമസും കുടുംബവും അധികഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന് പതിനെട്ട് വര്‍ഷം മുന്‍പ് കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ലന്നത് ഏറെ ഗൗരവതരമെന്നാണ് ആരോപണം . അതേസമയം കെട്ടിച്ചമച്ചകേസാണെന്നാണ് ജോര്‍ജ് എം. തോമസ് എംഎല്‍എ യും സിപിഎമ്മും പറയുന്നത് .