കഴിഞ്ഞ ദിവസം ഫ്ളോറിഡയിലുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. ഫോണെടുത്ത പോലീസുകാരൻ ചോദിച്ചു. എന്താണ് താങ്കളുടെ ആവശ്യം ?ഞാൻ മദ്യപിച്ച് വണ്ടിയോടിക്കുകയാണ്-അപ്പുറത്തുനിന്ന് മറുപടി വന്നു.
ആരാണ് വിളിക്കുന്നതെന്നും മേൽവിലാസം എന്താണെന്നുമൊക്കെ ചോദിച്ചപ്പോൾ മൈക്കിൾ ലെസ്റ്റർ എന്നു പേരു പറഞ്ഞെങ്കിലും ഏതുവഴിയാണ് വണ്ടിയോടിക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഉടൻതന്നെ പോലീസ് സ്റ്റേഷനിൽനിന്നും പട്രോളിങ് പോലീസുമായി ബന്ധപ്പെട്ട് മൈക്കിളിനെ കണ്ടെത്തി. മദ്യപിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചതിന് മൈക്കിളിപ്പോൾ ജയിലിലാണ്.