സിഡ്നി: ഓസ്ട്രേലിയന്‍ പേസർ മിച്ചല്‍ ജോണ്സണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. മൂന്നു വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജോണ്സന് വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിരുന്നു.
ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ചിരുന്നു. പിന്നീട് മറ്റ് ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ കളിച്ചുവരികയായിരുന്നു. പരിക്കും കായികക്ഷമത കുറഞ്ഞതുമാണ് പൂർണവിരമിക്കലിനു ജോണ്‍സണെ പ്രേരിപ്പിച്ചത്.
“ഞാൻ എന്റെ കരിയറിലെ അവസാന പന്ത് ബൗള്‍ ചെയ്തു കഴിഞ്ഞു. അവസാന വിക്കറ്റും നേടി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്’- ഓസ്ട്രേലിയന്‍ ന്യൂസ് വെബ്സൈറ്റിലെ ലേഖനത്തിലൂടെ ജോണ്സണ് വ്യക്തമാക്കി.