ബ്രിട്ടീഷ് സ്കൂൾ വിദ്യാർഥിനികളെ റാപ്പർമാർ മാനഭംഗത്തിനിരയാക്കിയെന്ന് പരാതി. ഇറ്റലിയിൽ മത്തേര പ്രവിശ്യയിലെ മാർക്കോണിയ ഡി പിസ്റ്റിസിയിലെ ഒരു വില്ലയിൽ നടന്ന പാർട്ടിക്കിടെയാണ് സംഭവം.
ഏതാനം ആഴ്ച മുന്പ് പുറത്തിറങ്ങിയ സംഗീത ആൽബത്തിലെ റാപ്പർമാരടങ്ങുന്ന സംഘമാണ് പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വില്ലയിൽ നിശാപാർട്ടി നടന്നത്.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും പാർട്ടിയെക്കുറിച്ചുളള പരസ്യങ്ങളും വന്നിരുന്നു. ഇതുകണ്ടാണ് പെൺകുട്ടികൾ നിശപാർട്ടിക്കെത്തിയത്. ഇവിടെ വച്ച് തങ്ങൾ മയക്കുമരുന്ന് കലർത്തിയ പാനിയം നൽകുകയായിരുന്നെന്നാണ് പെൺകുട്ടികൾ പോലീസിനു നൽകിയ മൊഴി.
പിന്നീട് അവരെ അടുത്തുള്ള ഒരു വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് റാപ്പർമാർ ഉുൾപ്പെടുന്ന എട്ടംഗസംഘം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം ഫോണിൽചിത്രീകരിക്കാൻ ഇവർ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ മിഷേൽ മസീലോ (23), ആൽബെർട്ടോ ലോപാട്രിയല്ലോ (22), അലസ്സാൻഡ്രോ സുക്കാറോ (21), ഗ്യൂസെപ്പെ ഗാർഗാനോ (19) എന്നിവർ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഇവർ വയലിലേക്ക് പോകുന്നത് വ്യക്തമായിട്ടുണ്ട്.
പോലീസുകാരന്റെ മകനും
പ്രാദേശിക റാപ്പർമാരായ മിഷേൽ ലിയോൺ, എജിഡിയോ ആൻഡ്രിയൂലി എന്നിവരെ പോലീസ് തെരയുകയാണ്. റെഡ് മൈക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ്.
ബലാത്സംഗം നടന്ന സമയത്ത് റാപ്പർമാർ വില്ലയിലുണ്ടെന്ന് പാർട്ടിയിലുണ്ടായിരുന്ന സാക്ഷികൾ സ്ഥിരീകരിച്ചു. അറസ്റ്റിലായ നാലുപേരുമായി അവർ അവിടെയെത്തിയതായി പറയുന്നു.
ബലാൽസംഗത്തിന് മുമ്പ് തങ്ങളെ മർദിച്ചിരുന്നതായി രണ്ട് പെൺകുട്ടികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബലാത്സംഗത്തെ ക്രൂരവും അങ്ങേയറ്റത്തെ ആക്രമണവുമാണെന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
എന്നാൽ തങ്ങൾ ആരെയും മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും പെൺകുട്ടികളുടെ അനുവാദത്തോടെയാണ് സംഭവങ്ങൾ എല്ലാമുണ്ടായതെന്നുമാണ് അറസ്റ്റിലായവർ കോടതിയിൽ പറഞ്ഞത്.രണ്ട് പെൺകുട്ടികളും ഇപ്പോഴും ഇറ്റലിയിൽ തുടരുകയാണ്. കേസിൽ ഈ ആഴ്ച ഫാസ്റ്റ് ട്രാക്ക് ട്രയൽ നടക്കും.