ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ മുഖ്യപരിശീലകനായി മുൻ താരം മൈക്കൽ ആർതെറ്റ ചുമതലയേറ്റു. 2011 മുതൽ 2016വരെ ആഴ്സണലിന്റെ മധ്യനിരത്താരമായിരുന്നു മുപ്പത്തേഴുകാരനായ ആർതെറ്റ. 2016 മുതൽ 2019വരെ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായിരുന്നു. മാനേജർ സ്ഥാനത്തുനിന്ന് യുനയ് എംറിയെ പുറത്താക്കിയശേഷം ഇടക്കാല പരിശീലകനായ ലംഗ്ബെർഗിന്റെ കീഴിലായിരുന്നു ആഴ്സണൽ. 1992നുശേഷം ഏറ്റവും മോശം ഫോമിലൂടെ ക്ലബ് കടന്നുപോയതിനാലാണ് എംറിയെ പുറത്താക്കിയത്.
ആർതെറ്റ ആഴ്സണൽ കോച്ച്
