മുംബൈ: മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നിർമിച്ച ഉത്പന്നങ്ങൽ ഉടൻ തന്നെ പുറത്തിറക്കുമെന്ന് കന്പനിയുടെ സിഇഒ സത്യ നഡെല്ല. ഇവയിൽ മിക്കതും ഇന്ത്യയിൽ തന്നെയാവും നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൈക്രോസോഫ്റ്റിന്റെ ഉപയോക്താക്കളെ വളർത്തുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ഉദ്ദേശ്യം.
വീഡിയോ കോൾ, വോയിസ് കോൾ എന്നീ സൗകര്യങ്ങൾ സാധ്യമാക്കുന്ന സ്കൈപ് ലൈറ്റ് കമ്പനി അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ കേന്ദ്രമായ ഹൈദരാബാദിലാണ് ഇതിന്റെ രൂപകല്പന.