കോഴിക്കോട്: മിഠായിത്തെരുവിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താത്ത 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. അന്തിമ പരിശോധനയുടെ ഭാഗമായി 604 കടകളിലാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. പരിശോധന ഇന്നും തുടരും.
റവന്യു, കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോർപറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
നേരത്തെ നടത്തിയ പരിശോധനയിൽ 1250 കടകൾക്ക് നോട്ടീസ് നൽകിയിരുന്നു.
സുരക്ഷാ ക്രമീകരണത്തിലെ വീഴ്ചകൾക്കു ഏഴുദിവസത്തിനകം പരിഹാരം കാണാനായിരുന്നു നിർദേശം.