കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വിലക്കുകള്‍ ലംഘിച്ചും തെരുവോരകച്ചവടം തകൃതി. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുന്നതിന് സമീപത്തായിതന്നെയാണ് തെരുവോരകച്ചവടവും പൊടിപൊടിക്കുന്നത്. ഇതുകാരണം കാല് നടയാത്രപോലും ബുദ്ധിമുട്ടാകുന്ന അവസ്ഥയാണ്. റമദാന് കാലമായതോടെ മിഠായിത്തെരുവില്‍ തിരക്കേറുകയാണ്. ഈ ഒരു അവസരത്തിലാണ് തെരുവോരകച്ചവടവുമായി പലരും രംഗത്തെത്തിയിരിക്കുന്നത്.
മിഠായിത്തെരുവ് നവീകരണ വേളയില്‍ തന്നെ തെരുവിലൂടെയുള്ള വാഹന നിരോധനവും ഫൂട്ട് പാത്തിലെ തെരുവ് കച്ചവടവും കര്‍ശനമായി നിരോധിച്ചിരുന്നു. തെരുവ് കച്ചവടക്കാര്‍ക്കായി പ്രത്യേകസ്ഥലങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കടകള്‍ക്ക് മുന്നില്‍ തന്നെയുള്ള തെരുവുകച്ചവടം. ഇതിനെതിരേ വ്യാപാരികളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.