അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ15 മുതൽ നിലവില്‍ വരും. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് പുറംജോലികൾ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്.
ഇന്നു മുതൽ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം.