സ്കൂളിലും കോളജുകളിലും നഗരങ്ങളിലുമൊക്കെ ധാരളം ലൈബ്രറികളുണ്ട്. വളരെ സമാധാനപരമായ അന്തരീക്ഷമാണ് ഈ ലൈബ്രറികളിലൊക്കെ. എന്നാൽ വായിക്കാനും അറിവുകൾ നേടാനും ഇവിടെ എത്തുമ്പോൾ പാലിക്കേണ്ടതായിട്ടുള്ള നിയമങ്ങളുണ്ട്. നിശബ്ദത പാലിക്കുക, നൽകിയ പുസ്തകം സമയപരിധിക്കുള്ളിൽ തിരികെ നൽകുക, പിഴ അടയ്ക്കുക തുടങ്ങിയവയാണ് കർശനമായി പാലിക്കേണ്ട ചില നിയമങ്ങൾ.
എന്നാൽ ഇതിൽ നിന്നും വിചിത്രമായി യുഎസിലെ വിസ്കോൺസിൻ മിഡിൽടൺ പബ്ലിക് ലൈബ്രറിക്ക് ഒരു നിയമമുണ്ട്. എന്താണന്നല്ലേ? നിങ്ങളുടെ ലൈബ്രറി പുസ്തകം കീറിപ്പോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഒരു പൈസ പോലും മുടക്കേണ്ടി വരില്ല. പകരം, നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ മനോഹരമായ ഒരു ചിത്രം കാണിച്ചാൽ മതി.
തുടർന്ന് പിഴ നൽകുന്നതിന് പകരം വളർത്തുമൃഗത്തിന്റെ ഫോട്ടോ കാണിക്കുന്നതിലൂടെ ഫീസ് ഈടാക്കി തരുന്നതാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ലൈബ്രറി അധികൃതർ അറിയിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം നാല് വായനക്കാർ ഇതിനകം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്തി. അതിഥി എന്ന പുസ്തകം കീറിക്കളഞ്ഞതിന് കുറ്റാരോപിതയായ ഡെയ്സി എന്ന നായയായിരുന്നു ആദ്യത്തേത്.