നിങ്ങൾ അത്രയധികം ആരാധിക്കുന്ന ഒരു സെലിബ്രിറ്റി അപ്രതീക്ഷിതമായി നിങ്ങളുടെ മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ.
അത്തരമൊരു അപ്രതീക്ഷിത വരവിൽ ഞെട്ടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ബാർബറായ മിഥുൻ. സാധാരണ പോലെ മിഥുൻ കടയിൽ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുകയായിരുന്നു.
അപ്പോൾ തന്റെ താടിയൊന്ന് ട്രിം ചെയ്യണമെന്ന് പറഞ്ഞൊരാൾ വന്നത്. അത് മറ്റാരുമല്ല, രാഹുൽ ഗാന്ധി ആയിരുന്നു. രാഹുലിനെ കണ്ടതും രണ്ട് നിമിഷം മിഥുൻ പരിസരം പോലും മറന്ന് പോയെന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. തന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുനും വ്യക്തമാക്കി.
എന്തായാലും അദ്ദേഹത്തിന്റെ വരവ് വെറുതെ ആയില്ല. രാഹുൽ വന്ന് പോയശേഷം മിഥുന്റെ ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പതിനഞ്ച് പേരായി വർധിച്ചു എന്ന് കടയിലെ ജീവനക്കാരൻ അമാൻ പറഞ്ഞു.