പയ്യന്നൂര്‍:പതിവു വഴിയില്‍നിന്നും മാറിയുള്ള യാത്രയ്ക്കിടയില്‍ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത് യുവാവിനെ. കരിവെള്ളൂര്‍ വെള്ളച്ചാല്‍ തെക്കില്‍ വൈദ്യശാലക്ക് സമീപത്തെ തോട്ടോന്‍ മിഥുനിനെ (24)യാണ് മരണം തട്ടിയെടുത്തത്.
ഇന്നലെ രാത്രി പത്തോടെ ആണൂര്‍ വളവിലായിരുന്നു അപകടം. കാലിക്കടവില്നിന്നും കരിവെള്ളൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി കരിവെള്ളൂരില്‍നിന്നും ആണൂരിലേക്ക് പോകുകയായിരുന്ന മിഥുന് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം.
അപകടംകണ്ട് ഓടിയെത്തിയവര്‍ ഉടന്‍തന്നെ മിഥുനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോലീസ് ഇന്‍ക്വിസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും.
വെള്ളച്ചാല്‍ റോഡിലൂടെയാണ് മിഥുന് പതിവായി യാത്ര ചെയ്തിരുന്നത്. എന്നാല്‍ വെള്ളച്ചാല്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പതിവു വഴി ഒഴിവാക്കിയുള്ള യാത്രയിലാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. പരേതനായ പ്രകാശന്റെയും സതീദേവിയുടേയും ഏകമകനാണ് മിഥുന്.
പിതാവിന്റെ മരണശേഷം അമ്മ വേറെ വിവാഹം ചെയ്തതോടെ അമ്മാമ പാറുവിന്റെ കൂടെയായിരുന്നു മിഥുന് താമസിച്ചിരുന്നത്.