സുന്ദരനും സുമുഖനും കുടുംബസ്നേഹിയുമായ യുവാവിന് വധുവിനെ ആവശ്യമുണ്ട്. നിബന്ധനകള്‍, അല്ലെങ്കില്‍ ഡിമാന്റുകള്‍ ഇതൊക്കെയാണ്…സുന്ദരിയായിരിക്കണം, സ്ഥായിയായ, പച്ചയായ, ജീവിതം മാത്രം ഉള്ള പെണ്‍കുട്ടിയായിരിക്കണം, ദുബായില്‍ ഉള്ളവരും നിഷ്കളങ്കമായ ചിരിയും ഉള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ള യുവതികള്‍ക്ക് വീട്ടുകാരുടെ സമ്മതത്തോടെ കൂടുതല്‍ വിവരങ്ങളും ഏറ്റവും പുതിയ ഫോട്ടോയും അയയ്ക്കാം…
നടനും അവതാരകനുമായ മിഥുന് രമേശിന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയൊരു വിവാഹപരസ്യം കണ്ടപ്പോള്‍ കണ്ടവരെല്ലാവരും ഒന്നു നടുങ്ങി. ഇങ്ങേരൊന്ന് കെട്ടിയതല്ലേ. ഒരു കുട്ടിയുമുണ്ടല്ലോ എന്ന്. എന്നാല്‍ കൂടുതല്‍ ഗഹനമായി വായിച്ചു ചെന്നപ്പോഴാണ് എല്ലാവര്ക്കും കാര്യം പിടികിട്ടിയത്. സംഗതി കാസ്റ്റിംഗ് കോളായിരുന്നു. മിഥുന് നായകനാവുന്ന ചിത്രത്തിലേയ്ക്ക് നായികയെയാണ് വേണ്ടത്. നായകന്റെ ഡിമാന്റുകളാണ് മുമ്പ് വരന്റേതെന്ന രീതിയില്‍ അവതരിപ്പിച്ചത്. ഏതായാലും സംഗതി വൈറലായിട്ടുണ്ട്. ഷൂട്ടിംഗ് മുഴുവനും ദുബായിലായിരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.