മൈഗ്രേൻ: കാഴ്ചയിൽ സംഭവിക്കുന്ന മാറ്റങ്ങൾ

മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ൻ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ൾ അ​സാ​ധ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. ത​ന്മൂ​ലം ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ർ​ക്ക് ഛർ​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ മ്രൈ​ഗേ​ൻ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛർ​ദി ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​ഹാ​ര​വും വ്യ​ക്തി​പ​രം
ഓ​രോ​രു​ത്ത​ർ​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേ​നു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക. പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക. അ​ങ്ങ​നെ താ​ങ്ക​ൾ​ക്ക് ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ശ്രമിക്കുക.

മൈ​ഗ്രേ​നും കാ​ഴ്ച​യും
ഒ​ഫ്താ​ൽ​മോ​പ്ലോ​ജി​ക് മൈ​ഗ്രേ​ൻ മൂ​ലം നേ​ത്ര​ങ്ങ​ളി​ൽ വേ​ദ​ന​യും ഒ​പ്പം ഛർ​ദി​യു​മു​ണ്ടാ​കു​ന്നു. കൊ​ടി​ഞ്ഞി കൂ​ടി​യാ​ൽ ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കും. ക​ണ്ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള പേ​ശി​ക​ൾ​ക്ക് ത​ള​ർ​ച്ച​യും വീ​ക്ക​വു​മു​ണ്ടാ​കു​ന്നു. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ത​ല​വേ​ദ​ന ദീ​ർ​ഘി​ക്കാം. മൈ​ഗ്രേ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ളും കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​ഡി​യോ​പ​തി​ക് ഇ​ൻ​ട്രാ​ക്രേ​നി​യ​ൻ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യി​ൽ ക​ഠി​ന​മാ​യ ക​ണ്ണു​വേ​ദ​ന​യു​ണ്ടാ​കാം. ഒ​പ്പം ത​ല​വേ​ദ​ന​യും.

വി​ഷ്വ​ൽ ​ഓറ
കൂ​ടാ​തെ മൈ​ഗ്രേ​നു മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ർ​ന്നു കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ന്നു. കാ​ഴ്ച കു​റ​യു​ക, ക​ണ്ണി​ൽ ഇ​രു​ട്ട് പ​ട​രു​ക, പ​ല​ത​രം വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണു​ക ഇ​വ​യൊ​ക്കെ വി​ഷ്വ​ൽ ഓ​റ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. കൂ​ടാ​തെ ട്രൈ​ജെ​മി​ന​ൽ ഓ​ട്ടേ​ടെ​മി​ക് റ്റെ​ഫാ​ൻ​ജി​യ എ​ന്ന ത​ല​വേ​ദ​ന​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യി​ൽ ഒ​രു വ​ശ​ത്തെ ക​ണ്ണി​ന് ചു​വ​പ്പു​നി​റ​മു​ണ്ടാ​കു​ക​യും ക​ണ്ണു​നീ​ർ ധാ​ര​ധാ​ര​യാ​യി ഒ​ഴു​കു​ക​യും ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

സെ​റോ​ടോ​ണി​ൻ
മൈ​ഗ്രേ​നു പി​ന്നി​ലെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം ത​ല​ച്ചോ​റി​ലെ സ​വി​ശേ​ഷ രാ​സ​വ​സ്തു​വാ​യ ’സെ​റോ​ട്ടോ​ണി’​ന്‍റെ അ​പ​ര്യാ​പ്ത​ത ത​ന്നെ.അതായത്, സെ​റോ​ട്ടോ​ണി​ന്‍റെ അ​ള​വി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ. മ​സ്തി​ഷ്ക സം​വേ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു പാ​ല​മാ​ണെ​ന്ന് പ​റ​യാം സെ​റോ​ട്ടോ​ണി​ൻ. വി​ഷാ​ദാ​വ​സ്ഥ, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​ക്കു​റ​വ്, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ സെ​റോ​ട്ടോ​ണി​ൻ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്നു. സെ​റോ​ട്ടോ​ണി​ൻ പെ​ട്ടെ​ന്നു കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്നു. അ​പ്പോ​ൾ അ​തു പ​രി​ഹ​രി​ക്കു​ക​യാ​ണ് സു​പ്ര​ധാ​ന ന​ട​പ​ടി.
(തു‌​ട​രും)

വിവരങ്ങൾ – ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Related posts

Leave a Comment