നാട്ടിലേക്ക് മടങ്ങാന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച് ആലപ്പുഴയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം.
എങ്ങനെ പേര് നല്‍കണമെന്ന് ചോദിച്ച് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനുകളിലടക്കം ബന്ധപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ടെത്തുന്നവരും ഒട്ടേറെയാണ്.
പേര് റജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികള്‍ എവിടെയും പോകേണ്ടതില്ലെന്നും ക്യാംപുകളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എം.അഞ്ജന അറിയിച്ചു. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ആളുകളാണ് എത്തുന്നത്.
റവന്യൂ ലേബര്‍ പൊലീസ് സംയുക്ത സംഘം ക്യാംപുകളിലെത്തി പേര് റജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. സ്വന്തം ചെലവിലാണ് തൊഴിലാളികള്‍ മടങ്ങേണ്ടത്. ഇന്ന് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മടങ്ങാന്‍ കഴിയൂ.