അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ; ഇ​ന്ത്യ​ക്കാ​ർ 90,415

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ. 2023 സെ​പ്റ്റം​ബ​ർ 30 മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പി​ടി​യി​ലാ​യ​വ​രി​ൽ 90,415 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

ഇ​വ​രി​ൽ 50 ശ​ത​മാ​നം പേ​രും ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള​വ​ർ. മെ​ക്സി​ക്കോ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വ​ഴി​യാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. 2023ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​വ​ർ 32 ല​ക്ഷ​മാ​യി​രു​ന്നു. ഇ​തി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 96,917. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ യു​എ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment