പാന്പ് എന്ന് കേട്ടാൽ തന്നെ ഭയന്നോടുന്നവരാണ് നമ്മളിൽ പലരും. അപ്പോഴാണ് ഒരു യുവാവ് പാന്പിനെ ചുംബിക്കാൻ നോക്കുന്നത്. വെറുതെ തള്ളല്ല. സംഗതി സത്യമാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വന്യജീവി പ്രേമിയായ മൈക്ക് എന്ന യുവാവാണ് പാന്പിന് ചുംബനം നൽകുന്നത്. ഇയാളെക്കാൾ രണ്ട് ഇരട്ടിയിലേറെ നീളമുള്ള രാജവെന്പാലയെ ആണ് കൈയിലെടുത്ത് ഉമ്മകൊടുക്കാൻ ശ്രമിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും വലിയതും മാരകവുമായ പാമ്പിനെ വെറും കൈയാല്‍ പിടിക്കുന്നത് പോലും ഭയപ്പെടുത്തുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്.
മൈക്ക് പല തവണ കയ്യിലെടുത്തിട്ട് പോലും യുവാവിന് ചുംബിക്കാൻ സാധിച്ചത് അത് താഴെ കിടന്നപ്പോൾ മാത്രമാണ്. പല തവണ മൈക്കിനെ കടിക്കാൻ രാജവെന്പാല ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.