കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പടികടന്നു മിലൻ പോൾ അവസാനമായി എത്തിയപ്പോൾ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി. തന്നെ ഏറെ സ്നേഹിച്ച സഹപാഠികൾക്കും അധ്യാപകർക്കും നടുവിൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ മിലൻ ചേതനയറ്റു കിടന്നു.
കൈയിൽ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച് പ്രിയ കൂട്ടുകാർ അവനു യാത്രാമൊഴിയേകി. കരഞ്ഞു തളർന്ന മാതാപിതാക്കൾ ആ കാഴ്ചകൾ കാണാനാകാതെ വിതുമ്പിക്കരഞ്ഞു.ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥി മിലൻ പോളിനു സഹപാഠികൾ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയഭേദകമായി മാറി.
ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ വിശുദ്ധ കുർബാനയിൽ കാറോസൂസ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കേ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു മിലൻ. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനക്കല്ല് നരിവേലി നെല്ലാക്കുന്നിൽ പോൾ ജേക്കബ് – സോണി മാത്യു ദന്പതികളുടെ ഏക മകനായിരുന്നു മിലൻ പോൾ.
പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു മിലന്റെ മൃതദേഹം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെത്തിച്ചത്.
തുടർന്നു പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരുമൊന്നാകെ അന്തിമോപാചാരമർപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. ജോൺ പനച്ചിക്കൽ, പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ. ടിജോ ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ഷിജു കണ്ടപ്ലാക്കൽ, ചെറിയാൻ കെ. ഏബ്രഹാം, ആലീസ് തോമസ്, സിസ്റ്റർ സുമ, ബെനഡിക്ടെൻ ഹോസ്റ്റൽ ഡയറക്ടർ ഫാ. ജോസ് പുഴക്കര, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.
മിലന്റെ സംസ്കാരം ഇന്നു രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പടികടന്നു മിലൻ പോൾ അവസാനമായി എത്തിയപ്പോൾ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി.
തന്നെ ഏറെ സ്നേഹിച്ച സഹപാഠികൾക്കും അധ്യാപകർക്കും നടുവിൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ മിലൻ ചേതനയറ്റു കിടന്നു.കൈയിൽ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച് പ്രിയ കൂട്ടുകാർ അവനു യാത്രാമൊഴിയേകി. കരഞ്ഞു തളർന്ന മാതാപിതാക്കൾ ആ കാഴ്ചകൾ കാണാനാകാതെ വിതുമ്പിക്കരഞ്ഞു.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥി മിലൻ പോളിനു സഹപാഠികൾ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയഭേദകമായി മാറി.ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ വിശുദ്ധ കുർബാനയിൽ കാറോസൂസ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കേ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു മിലൻ. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനക്കല്ല് നരിവേലി നെല്ലാക്കുന്നിൽ പോൾ ജേക്കബ് – സോണി മാത്യു ദന്പതികളുടെ ഏക മകനായിരുന്നു മിലൻ പോൾ.
പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു മിലന്റെ മൃതദേഹം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെത്തിച്ചത്.
തുടർന്നു പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരുമൊന്നാകെ അന്തിമോപാചാരമർപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. ജോൺ പനച്ചിക്കൽ, പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ. ടിജോ ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ഷിജു കണ്ടപ്ലാക്കൽ, ചെറിയാൻ കെ. ഏബ്രഹാം, ആലീസ് തോമസ്, സിസ്റ്റർ സുമ, ബെനഡിക്ടെൻ ഹോസ്റ്റൽ ഡയറക്ടർ ഫാ. ജോസ് പുഴക്കര, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.
മിലന്റെ സംസ്കാരം ഇന്നു രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.