വസ്ത്രധാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് അമേരിക്കന്‍ സെലിബ്രിറ്റികള്‍.
ഇത്തരം വസ്ത്രധാരണം പലപ്പോഴും വിവാദമാകാറുമുണ്ട്. തുണിയുരിഞ്ഞു പോകുന്ന സന്ദര്‍ഭങ്ങളും അപൂര്‍വമല്ല.
ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത് പ്രശസ്ത അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ വസ്ത്ര വിശേഷമാണ്.
ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം ഉരിഞ്ഞുപോന്നതും മൈലി അത് ഉചിതപൂര്‍വം കൈകാര്യം ചെയ്യുകയും ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
മിയാമിയില്‍ ഒരു പാര്‍ട്ടിക്കിടെ സംഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എന്‍ബിസിയില്‍ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു.
എന്നാല്‍ ഇതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞ മൈലി ഉടന്‍ അത് മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു.
ഇതിലെന്താണ് പ്രത്യേകത എന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ ഇത്തരമൊരു കാര്യം സംഭവിച്ചപ്പോഴും തന്റെ സംഗീതത്തെ അത് ബാധിക്കാതിരിക്കാന്‍ മൈലി ശ്രമിച്ചു.
വസ്ത്രം ഉരിഞ്ഞു വീഴുന്നുണ്ടെന്ന് തോന്നിയപ്പോഴും താരം ഗാനാലാപനം നിര്‍ത്തിയില്ല. വസ്ത്രം മുറുകെപ്പിടിച്ച് പാടിക്കൊണ്ടു തന്നെ സ്റ്റേജിന് പുറകിലേക്ക് പോവുകയായിരുന്നു മൈലി.
ശേഷം ചുവപ്പു നിറത്തിലുള്ള ബ്ലേസര്‍ ധരിച്ച് മറ്റൊന്നും സംഭവിക്കാത്തതുപോലെ ആലാപനം തുടരുകയും ചെയ്തു മൈലി.
സാഹചര്യത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്ത മൈലിയെ ആരാധകര്‍ പ്രശംസകള്‍ കൊണ്ടു മൂടുകയാണ്.
വേദിയില്‍ ഇത്തരമൊരു സംഭവം നടന്നപ്പോള്‍ അതിലേക്ക് ഫോക്കസ് ചെയ്യാതിരുന്ന കാമറാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നവരുണ്ട്.
വേദിയില്‍ ഒരു ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ സംഗീതനിശ കൊണ്ടുപോയ മൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ഒടുവില്‍ മൈലി തന്നെ ഇവയ്‌ക്കെല്ലാം മറുപടിയുമായി എത്തുകയും ചെയ്തു. താനൊരു രീതിയിലും ബുദ്ധിമുട്ടിയില്ലെന്നും ആ രാത്രി തീര്‍ത്തും ആഹ്ലാദമയമായിരുന്നു എന്നും മൈലി കുറിച്ചു.
അന്നത്തെ ഓരോ സെക്കന്‍ഡും താന്‍ ഇഷ്ടപ്പെടുന്നുവെന്നും മൈലി കുറിച്ചു.