കോഴിക്കോട്:സംസ്ഥാനത്തെ മിലിട്ടറി കാന്റീനുകളില്‍ നിന്നും വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും മദ്യം വാങ്ങാന്‍ ഇനി കടമ്പകള്‍ ഏറെ. പുതിയ നിയമപ്രകാരം നിലവിലുള്ള കാര്‍ഡ് ഉപയോഗിച്ച് മദ്യം വാങ്ങാന്‍ കഴിയില്ല.
പുതിയ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ ലഭ്യമായിട്ടുമില്ല. മുന്‍പ് ഒറ്റകാര്ഡില് (ഗ്രോസറി കാര്‍ഡ്) അനുവദിച്ച മദ്യവും കാന്റീനുകളില്‍ നിന്നും മറ്റു സാധനങ്ങളും വാങ്ങാമായിരുന്നു.എന്നാല്‍ ജനുവരി മുതല്‍ മദ്യത്തിന് വേറെ കാര്‍ഡ് നിര്‍ബന്ധമാക്കി.
പുതിയ കാര്‍ഡ് എത്തിയശേഷമേ മദ്യം വാങ്ങാന്‍ കഴിയൂ എന്ന് ചുരുക്കം. പലര്‍ക്കും കാര്‍ഡ് ലഭിക്കാത്തതിനാല്‍ അനുവദിച്ച ക്വാട്ട വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മാസത്തെ ക്വാട്ട നഷ്ടപ്പെടുകയും ചെയ്തു.ഓരോമാസവും അനുവദിച്ച മദ്യം വാങ്ങാതിരുന്നാല്‍ അത് പിന്നീട് ലഭ്യമാകില്ല. മിനിമം നാല് കുപ്പിമദ്യമാണ് വിമുക്തഭടന്മാര്ക്ക് ലഭിക്കുക.
ആശ്രിതര്‍ക്ക് മിനിമം രണ്ട് കുപ്പിയാണ് ലഭിക്കുക. ഓരോമാസവും ഇത് വാങ്ങികൊണ്ടിരുന്നവര് ഇപ്പോ കാര്ഡില്ലാതായതോടെ വെട്ടിലായി. ഇങ്ങനെ വാങ്ങാതിരിക്കുന്ന മദ്യം കാന്റീന് ജീവനക്കാര്‍ മറിച്ചുവില്‍ക്കുന്നതായും പരാതിയുണ്ട്.