പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം: ജൂ​ണി​ലെ പാ​ലും മു​ട്ട​യും വി​ത​ര​ണ​ത്തി​ന്‍റെ 22.67 കോ​ടി അ​നു​വ​ദി​ച്ചു; ന​ട​പ​ടി ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് സ​ർ​ക്കാ​ർ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട​ക്കെ​ണി​യി​ലാ​യ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മാ​സ​മാ​യ ജൂ​ണി​ൽ പ്ര​ത്യേ​ക പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ലും മു​ട്ട​യും കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​തി​നു ചെ​ല​വാ​യ തു​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് പാ​ലും മു​ട്ട​യും വി​ത​ര​ണം ചെ​യ്ത വ​ക​യി​ലു​ള്ള ജൂ​ണി​ലെ തു​ക​യാ​യ 22.67 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ 12,000ത്തോ​ളം വ​രു​ന്ന സ്കൂ​ളു​ക​ളി​ലെ 26.24 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ജൂ​ണി​ലെ നാ​ല് ആ​ഴ്ച​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​ത്യേ​ക പോ​ഷ​കാ​ഹാ​ര​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക​യാ​ണ് അ​നു​വ​ദി​ച്ച​ത്.

എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് പാ​ലും മു​ട്ട​യും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 150 മി​ല്ലി ലി​റ്റ​ർ വീ​തം പാ​ലും ഒ​രു മു​ട്ട​യും വീ​ത​മാ​ണു ന​ൽ​കേ​ണ്ട​ത്. ഒ​രു ആ​ഴ്ച​യി​ൽ വേ​ണ്ടി​വ​രു​ന്ന 300 മി​ല്ലി ലി​റ്റ​ർ പാ​ലി​ന് 15.60 രൂ​പ​യും മു​ട്ട ഒ​ന്നി​ന് ആ​റു രൂ​പ​യും ക​ണ​ക്കാ​ക്കി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക സ​ഹാ​യം എ​ന്ന നി​ല​യി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക്കു പ്ര​ത്യേ​ക തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​പി​പി​എ​ച്ച്എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത പ്ര​ധാ​നാ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്നി​ല്ലെ​ന്നും മേ​ൽ​നോ​ട്ട ചു​മ​ത​ല മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​തെ​ന്നു​മു​ള്ള സെ​ൻ​ട്ര​ൽ സ്കീം ​നി​ർ​ദേ​ശം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

സ്റ്റേ​റ്റ് സ്കീ​മി​ൽ ഇ​ത് പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​വെ​ന്നു​ള്ള വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും കോ​ട​തി തേ​ടി​യി​രു​ന്നു.

കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment