പാലക്കാട്: പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊപ്പം മൃഗാശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തിൽ രാഷ്ട്രീയമില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് 45 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുമിത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി. രാജേശ്വരി, പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എൻജിനീയർ യു.പി ജയശ്രീ പ്രസംഗിച്ചു.