പാലും പനീറും സ​സ്യാ​ഹാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ

മു​ട്ട വെ​ജ് ആ​ണോ നോ​ൺ വെ​ജ് ആ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ അ​തി​നു കൂ​ട്ടാ​യി പാ​ലും പ​നീ​റും സ്ഥാ​നം പി​ടി​ക്കു​ക​യാ​ണ്. ഇ​വ ര​ണ്ടും മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് അ​തി​നാ​ൽ ഇ​വ​യെ സ​സ്യാ​ഹാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന് ഡോ. ​സി​ൽ​വി​യ ക​ർ​പ്പ​ഗം പ​റ​ഞ്ഞു.

പ​നീ​ർ, മൂം​ഗ് ദാ​ൽ, കാ​ര​റ്റ്, ക​ക്കി​രി, ഉ​ള്ളി എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ സാ​ല​ഡും തേ​ങ്ങ, വാ​ൽ​ന​ട്ട് എ​ന്നി​വ ചേ​ർ​ത്ത് മ​ധു​രം ചേ​ർ​ക്കാ​തെ ഉ​ണ്ടാ​ക്കി​യ ഒ​രു പാ​ത്രം ഖീ​ർ എ​ന്നി​വ​യു​ടെ ചി​ത്രം ഡോ​ക്ട​ർ സു​നി​ത സാ​യ​മ്മ​ഗാ​രു പ​ങ്കു​വ​ച്ചു. പ്രോ​ട്ടീ​ൻ കൊ​ഴു​പ്പ് നാ​രു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ വെ​ജി​റ്റേ​റി​യ​ൻ മീ​ൽ ആ​ണെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഡോ. ​സു​നി​ത​യു​ടെ പോ​സ്റ്റ്.

ഇ​തി​നു മ​റു​പ​ടി​യാ​ണ് സി​ൽ​വി​യ പ​റ​ഞ്ഞ​ത്. പാ​ലും പ​നീ​റും മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​ണ്. ചി​ക്ക​നും മ​ട്ട​നും മ​ത്സ്യ​വും​പോ​ലെ​ത​ന്നെ​യാ​ണ് പാ​ലും പ​നീ​റും. അ​തി​നാ​ൽ ഇ​വ ര​ണ്ടും നോ​ൺ​വെ​ജ് ത​ന്നെ​യാ​ണ് എ​ന്നാ​ണ് സി​ൽ​വി​യ പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment