തിരുവനന്തപുരം: സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥതലത്തിൽ അടിയന്തര പ്രാധാന്യത്തോടെ തുടർന്നുള്ള നീക്കങ്ങൾ നടക്കും. കേരളത്തിൽ ആവശ്യക്കാർക്ക് പാൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനാകുമെന്നാണ് പ്രത്യാശയെന്നും മുഖ്യമന്ത്രി പറഞ്ഞു.