ആറ് മാസം മുമ്പ് കാണാതായ ഫിലിം പ്രൊഡക്ഷന്‍ കമ്പനി മാനേജരും ബ്രിട്ടീഷ് കോടീശ്വരിയുമായ യുവതി ഇന്ന് തന്റെ ജീവന്‍ നില നിര്‍ത്തുന്നത് കുപ്പയില്‍ നിന്ന് ഭക്ഷണം കഴിച്ച്. അരിയാനെ ലാകി എന്ന 51കാരിയെ തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ലാകിനെ കാണാതായിരുന്നത്. കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ആക്രമിക്കപ്പെടുകയും കവര്‍ച്ചയ്ക്ക് വിധേയയാകുകയും ചെയ്തിരുന്നു.
അതോടെ ഇവരുടെ എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ടു. മുന്‍ പൊലീസുകാരനായ ഒരു അല്‍ബേനിയക്കാരനായ സ്വകാര്യ ഡിറ്റെക്ടീവ് മിലാനിലെത്തി അവിടുത്തുകാരോട് ലാകിന്റെ ഫോട്ടോ കാട്ടി അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. മിലാനിലെ ഒരു തിരക്കേറിയ ഷോപ്പിങ് പ്രദേശത്തെ പിസാ സിസാറെ ബെക്കാറിയയില്‍ ഉറങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. താന്‍ മിലാനെ സ്‌നേഹിക്കുന്നുവെന്നും ഇവിടുത്തുകാരും ഇതിലൂടെ കടന്ന് പോകുന്നവരും തന്നെ ഏറെ സഹായിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ തനിക്കിതൊന്നും ആവശ്യമില്ലാത്തതിനാല്‍ നിരസിക്കുകയായിരുന്നുവെന്നും ലാക് വെളിപ്പെടുത്തുന്നു.
ഇതിനെ തുടര്‍ന്ന് താന്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ നിന്നും ഭക്ഷണം ശേഖരിച്ച് കഴിച്ച് ജീവന്‍ നിലനിര്‍ത്തുകയാണെന്നും ലാക് പറയുന്നു. ഇറാനില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയ ഇവര്‍ക്ക് നാല് ഭാഷകളറിയാമെന്നാണ് സൂചന. അതേസമയം ഇവരെ കുറിച്ച് കുടുംബം എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത് എന്നത് അവ്യക്തമാണ്.