ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ടയെ ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് അട്ടയെ കിട്ടിയത്.
പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണ് നടപടിയെടുത്തത്.
വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്.
ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.