അമ്പലപ്പുഴ: മില്‍മയുടെ കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലേയ്ക്കും അടിയന്തരമായി പിഎസ്സി വഴി നിയമനം നടത്തണമെന്ന് ആലപ്പുഴ ഗവ. ഡയറി എംപ്ലോയീസ് യൂണിയന്–ഐഎന്‍ടിയുസി ജില്ലാ വാര്‍ഷികസമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിരവധി തസ്തിക കളില്‍ നിലവില്‍ താത്കാലിക ജീവനക്കാരെ കൊണ്ടാണ് പണിയെടുപ്പിക്കുന്നത്.
അക്കാദമിക് യോഗ്യത ഇല്ലാത്തവരെകൊണ്ട് പണിയെടുപ്പിക്കുന്നതുമൂലം സ്ഥാപനത്തിനു കനത്ത നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിചയസമ്പന്നരുടെ അഭാവംമൂലം പലപ്പോഴും ഡയറിയില്‍ സ്തംഭനം ഉണ്ടാക്കുന്നുണ്ടെന്നും ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കണമെന്നും ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്വപ്പെട്ടു. ആലപ്പുഴ യൂണിയന് പ്രസിഡന്റ് സജീവ് ജനാര്‍ദനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍. അജിത്കുമാര്‍, പി.ഡി. ശ്രീനിവാസന് എ.കെ. പീറ്റര്‍, ബാബുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
സജീവ് ജനാര്‍ദനനെ പ്രസിഡന്റായും എന്‍. അജിത്കുമാറിനെ ജനറല്‍ സെക്രട്ടറിയായും യോഗം വീണ്ടും തെരഞ്ഞെടുത്തു. പി.ഡി. ശ്രീനിവാസന്–വര്‍ക്കിംഗ് പ്രസിഡന്റ്, എം.എം. മനു–ജോയിന്റ് സെക്രട്ടറി ജി. പുഷ്പന്–ഖജാന്‍ജി എന്നിവരാണ് മറ്റു ഭാരവാഹികളായി പ്രസിഡന്റ് സജീവ് ജനാര്ദനന്, ജനറല്‍ സെക്രട്ടറി എന്‍. അജിത്കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.