കൊല്ലം: അന്തരീക്ഷത്തിൽ ഊഷ്മാവ് കൂടിവരുന്ന സാഹചര്യത്തിൽ പാൽ വളരെ പെട്ടെന്ന് പിരിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഏജന്റുമാരും ഉപഭോക്താക്കളും മുൻകരുതലെടുക്കണമെന്ന് മിൽമ കൊല്ലം ഡെയറി അറിയിച്ചു.
ഏജന്റുമാർ വിതരണ വാഹനങ്ങളിൽ നിന്നും പാൽ ലഭിച്ചാലുടൻ അവ റഫ്രിജറേറ്റർ, ഫ്രീസർ, പഫ് ബോക്സ് എന്നിവയിലേക്ക് മാറ്റി സൂക്ഷിക്കണം. പാൽ തുറസായ സ്ഥലത്ത് സൂക്ഷിക്കരുത്.
ഉപഭോക്താക്കൾ പാൽ വാങ്ങിയാൽ ഉടൻ അവ ഉപയോഗിച്ചില്ലെങ്കിൽ തണുപ്പ് നഷ്ടപ്പെടാതെ റഫ്രിജറേറ്റർ, ഫ്രീസർ എന്നിവയിൽ സൂക്ഷിക്കണം. ശീതീകരണ സംവിധാനമില്ലാത്ത ഉപഭോക്താക്കൾ പാൽ വാങ്ങിയാൽ ഉടൻതന്നെ തിളപ്പിച്ച് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04742794556