കോഴിക്കോട്: കണികണ്ടുണരുന്ന മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാർക്ക് ചോക്ലേറ്റിലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പുഴു. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി എത്തിയത്. താമരശേരി ബസ്റ്റാന്റിനു സമീപത്തെ ബേക്കറിയിൽനിന്നാണ് ഇയാൾ ചോക്ലേറ്റ് വാങ്ങിയത്.
ചോക്ലേറ്റ് വാങ്ങി കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടത്. പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ഒക്ടോബര്‍ 15 വരെയാണ് എക്സ്പയറി ഡേറ്റ്. പരാതിയെതുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. അധികൃതർ കടയിലെത്തി സാപിൾ ശേരിച്ചു. മിഠായിയുടെ സ്റ്റോക്ക് പിൻവലിക്കുകയും ചെയ്തു.