നടവയൽ: കേരളത്തിലെ ക്ഷീരകർഷകരുടെ അത്താണിയാണ് മിൽമ. മിൽമയുടെ എംബ്ലം തലയിൽ പതിഞ്ഞ് ജനിച്ച പശുക്കിടാവാണ് ഇപ്പോഴത്തെ താരം.
നടവയൽ കായക്കുന്ന് ഈറ്റോലിൽ ജോസഫ് തോമസ് എന്ന ക്ഷീരകർഷകന്റെ വീട്ടിലെ ഫാമിൽ ഒരു മാസം മുന്പ് ജനിച്ച പശു കിടാവിന്റെ നെറ്റിയിലാണ് മിൽമയുടെ എംബ്ലം പതിഞ്ഞിരിക്കുന്നത്.
ഒരു മാസം മുന്പാണ് ജോസഫിന്റെ ജഴ്സി ഇനത്തിൽ പെട്ട പശു പ്രസവിച്ചത്. രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടുകാർക്ക് മനസിലായത് മിൽമയുടെ എംബ്ലത്തിനോട് സാമ്യം ഉള്ള പാടുകളാണ് കിടാവിന്റെ നെറ്റിയിൽ ഉള്ളതെന്ന്.
വിവരമറിഞ്ഞ് മിൽമ ജീവനക്കാരും ഇവരുടെ വീട്ടിലെത്തി. മിൽമ എംബ്ലവുമായി ജനിച്ച പശു കിടാവിന് വീട്ടുകാർ മിൽമ എന്ന ഓമനപേരിട്ടാണ് വിളിക്കുന്നത്.
നിരവധി ആളുകൾ ജോസഫിന്റെ വീട്ടിലെ മിൽമ പശുക്കിടാവിനെ കാണാൻ എത്തുന്നുമുണ്ട്.