പ​ത്ര​ത്തി​നൊ​പ്പം ഇ​നി പാ​ലും..! ഇ​തൊ​രു മു​ള​ക്കു​ഴ മാ​തൃ​ക; തുടക്കം ചെറിയാൻ എംഎൽഎയ്ക്ക് പാലും പത്രവും നൽകിക്കൊണ്ട്…

ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ​യി​ൽ ദി​ന​പ​ത്ര​ത്തി​നൊ​പ്പം, ഇ​നി പാ​ലും പാ​ലു​ല്പ​ന്ന​ങ്ങ​ളും കൂ​ടി. വി​ശേ​ഷ ദി​വ​സ​ങ്ങ​ളും, ഹ​ർ​ത്താ​ലു​ക​ളും, പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യ​ങ്ങ​ളാ​യ മാ​റ്റ​ങ്ങ​ളു​മൊ​ന്നും ത​ന്നെ മാ​റ്റി നി​ർ​ത്താ​ത്ത മേ​ഖ​ല​യാ​ണ് പ​ത്ര​വും, പാ​ലും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രു​ടേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പി​രി​ക്കാ​നാ​കാ​ത്ത ഒ​രു ബ​ന്ധ​വും ഇ​തു​ത​മ്മി​ലു​ണ്ട്.

പ​ത്രം വ​രു​ത്തു​ന്ന വ​രി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ദൃ​ഢമാ​ക്കു​ക, ഇ​തോ​ടൊ​പ്പം ചെ​റി​യൊ​രു വ​രു​മാ​നം കൂ​ടി ല​ഭി​ക്കു​ക, പ്രാ​യാ​ധി​ക്യ​വും, രോ​ഗ​കാ​ര​ണ​ങ്ങ​ളാ​ലും, വീ​ടു​വി​ട്ടു പു​റ​ത്തു പോ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും, ബു​ദ്ധി​മു​ട്ടു​ക​ളു​മു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

വി​വി​ധ പ​ത്ര​ങ്ങ​ളു​ടെ മു​ള​ക്കു​ഴ അ​രീ​ക്ക​ര ഏ​ജ​ന്‍റ് എ​സ്. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ​താ​യി ഈ ​സം​രം​ഭം ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തി​രു​വ​ൻ​വ​ണ്ടൂ​ർ ന​ന്നാ​ട് ഡ​യ​റി ഫാ​മി​ൽ നി​ന്നു​ള്ള പാ​ലാ​ണ് ആ​വ​ശ്യാ​നു​സ​ര​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തും. കൊ​ഴു​വ​ല്ലൂ​രി​ലെ വ​സ​തി​യി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യ്ക്ക് പ​ത്ര​വും പാ​ലും കൈ​മാ​റി​യാ​ണ് എ​സ്. സു​ഭാ​ഷ് ന​വീ​ന മാ​തൃ​ക​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

ഇ​നി തു​ട​ർ​ച്ച​യാ​യി വി​ത​ര​ണം. ച​ട​ങ്ങി​ൽ ക​രു​ണ പെ​യി​ൽ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​സോ​മ​ൻ പി​ള്ള, മു​ള​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും, കെ.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ കാ​ര​യ്ക്കാ​ട്, ശ്രീ​ല​താ​കു​മാ​രി, റോ​യി ചെ​ങ്ങ​ന്നൂ​ർ, കൃ​പാ​ൽ കൃ​ഷ്ണ, യ​ദു കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭാ​വി​യി​ൽ അ​താ​ത് ദി​വ​സം ക​റ​ന്നെ​ടു​ക്കു​ന്ന പാ​ൽ നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്.

Related posts