കണികണ്ടുണരുമ്പോൾ ഇനി എട്ടുരൂപ കൂടി അധികം നൽകണം’; മി​ല്‍​മ പാ​ലി​ന് വില കൂട്ടാൻ ശിപാർശ

തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ പാ​ലി​ന് ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു​വ​രെ കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മി​ല്‍​മ നി​യോ​ഗി​ച്ച സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു രൂ​പ വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീര​ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. വി​ല വ​ര്‍​ധ​ന ച​ര്‍​ച്ച ചെ​യ്യാ​ന്‍ പാ​ല​ക്കാ​ട് ചേ​രു​ന്ന മി​ല്‍​മ​യു​ടെ അ​ടി​യ​ന്തര​യോ​ഗ​ത്തി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​നം സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കും.

യോ​ഗ​ത്തി​ൽ മൂ​ന്നു യൂ​ണി​യ​നു​ക​ളി​ല്‍ നി​ന്ന് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​നു​ശേ​ഷം പു​തി​യ വി​ല സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ ത​വ​ണ ലി​റ്റ​റി​ന് നാ​ലു​രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ് മൂ​ന്നു രൂ​പ 66 പൈ​സ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു​ള്ളൂ.

ആ​റു​രൂ​പ​യെ​ങ്കി​ലും കൈ​യി​ല്‍ കി​ട്ടു​ന്ന ത​ര​ത്തി​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

നി​ല​വി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് സ്‌​കീം പ​ര്യാ​പ്ത​മ​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന്നു​കാ​ലി ഇ​ന്‍​ഷ്വറ​ന്‍​സ് ന​ട​പ്പാ​ക്ക​ണം, ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​റ്റ​റി​ന​റി സേ​വ​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്ക​ണം, സൈ​ലേ​ജ് അ​ഥ​വാ സ​മ്പു​ഷ്ടീ​ക​രി​ച്ച വൈ​ക്കോ​ല്‍ കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്ക​ണം, കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്

Related posts

Leave a Comment