ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സഫലമാകുന്ന നിമിഷം ഒരിക്കലും നാം മറക്കില്ല. എന്നാല്‍ സ്വന്തമായി വീടില്ലാത്തവരുടെ കാര്യം ഒന്നു ചിന്തിച്ചുനോക്കൂ. വീടില്ലാത്തതിന്റെ പേരില്‍ ശവക്കുഴി വീടാക്കിയാലോ? എന്താ പേടിയാവുന്നുണ്ടോ. എന്നാല്‍ പേടിക്കാന്‍ വരട്ടെ. ഇറാനിലെ 50ഓളം പേര് ശവക്കുഴികളാണ് വീടാക്കിയിരിക്കുന്നത്.
ശഹ്രിയാര്‍ നഗരത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ഇത്തരത്തില്‍ ശവക്കുഴി വീടാക്കിയിരിക്കുന്നത്. കൊടുംതണുപ്പകറ്റാന് കുഴിയില്‍ തീയും പുകയുമൊക്കെയുണ്ടാക്കിയാണ് ജീവിക്കുന്നത്. സഈദ് ഗുലാം ഹുസൈനി എന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഈ ദാരുണമായ ജീവിതം പുറംലോകത്തെത്തിച്ചത്. എന്തായാലും രാജ്യത്തെ രാഷ്ട്രീയ പ്രമുഖരെല്ലാം ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നത്.