മൂവാറ്റുപുഴ: ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി.
ഈസ്റ്റ് മാറാടി കുരുക്കുന്നപുരം മർത്താമറിയം പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ചിരുന്ന പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്.
കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിൽ ലഘു ചടങ്ങായി നടത്തുകയായിരുന്നു.
തുടർന്ന് അദേഹത്തിന്റെ ഭാര്യ റെജിയുടെ നിർദ്ദേശ പ്രകാരമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വീട്ടിലെത്തി തുക സ്വീകരിച്ചു.
മക്കളായ ഗോഡ്സി, ഗോഡ്സണ്‍. മരുമക്കളായ ലവിൻ, അനു, കൊച്ചുമക്കൾ, സഹോദരൻ എം.സി. മത്തായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയത്.