ബംഗളൂരു: അമ്മയെ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്ന പ്രായപൂർത്തിയാകാത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കെആർ പുരത്താണ് സംഭവം. 40കാരിയായ നേത്രയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.
ഡിപ്ലോമ വിദ്യാർഥിയായ മകൻ രാവിലെ കോളജിലേക്ക് പോകുന്നതിനിടെ അമ്മയുമായി വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്നും മകൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം മകൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവദിവസം അമ്മയും മകനും തമ്മിൽ വഴക്കുണ്ടാവുകയും, തന്നെ വഴക്ക് പറഞ്ഞതിന് അമ്മയെ മകൻ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ ഉണ്ടായ തർക്കത്തിലാണ് ആക്രമണം നടന്നത്.
സംഭവത്തിൽ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകൾ ജോർജ്ജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്.