കൊണ്ടോട്ടി:തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലെ സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍ സ്ഥാപിക്കുന്നു.
എംഎല്‍എമാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. 59 എംഎല്‍എമാര്‍ 380 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക ഇതിനകം അനുവദിച്ചിട്ടുണ്ട്.
480 സ്കൂളുകളിലാണ് ആദ്യഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കാനാണ് ഹരിതകേരളം മിഷന്റെ തീരുമാനം.
പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം.
പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.
ജലസംരക്ഷണ മേഖലയില്‍ ഹരിതകേരളം മിഷന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പരിശോധനാ ലാബ് സജ്ജമാക്കുന്നത്.
പുഴകളുടെയും തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം ഏറെ ഫലം കണ്ടിട്ടുണ്ട്. ഇത് വിപുലമാക്കുന്നതോടെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശുദ്ധജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനും കഴിയും.