തച്ചന്പാറ: പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ ഒന്നര വയസുകാരി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലക്കാപറന്പിൽ അയമുട്ടിയുടെ മകൻ ഷിഹാബുദ്ധീൻ- ആയിഷ ദന്പതികളുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വൈകീട്ട് കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീടിന് പുറത്തടക്കം പല ഭാഗത്തും തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അരമണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവാഹത്തിന് ശേഷം പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദന്പതികൾക്ക് ജനിച്ച കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ് കുട്ടിയുടെ പിതാവ്.