തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒന്പതാമതു ദേശീയ ജൂണിയർ മിനി ഗോൾഫ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു സുവർണ നേട്ടം.
ആണ്‍കുട്ടികളുടെ നോക്കൗട്ട് വിഭാഗത്തിൽ കേരളം ഒന്‍പതു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാന്പ്യൻഷിപ് നേടിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടി റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ആരോണ്‍, ശ്രേയസ്, അഭിഷേക്, അശ്വിൻ, ശ്രീശാന്ത്, അഭിമന്യു, അനഘ, ബി. കൃഷ്ണ, ഭദ്ര ആർ. പിള്ള, വേദശ്രീ എന്നിവർ മെഡലുകൾ നേടി.