ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ സ്കൂളുകളില്‍ മിനി എം. സി. എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) സ്ഥാപിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് യു. പി. എസില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിര്‍വഹിച്ചു. കളക്ടെഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ സ്ഥാപിക്കുന്നത്. ഇതോടെ സ്കൂളുകളിലെ അജൈവ മാലിന്യം തരം തിരിച്ചു സംസ്കരിക്കാന്‍ സാധിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അബോധം സൃഷ്ടിക്കുന്നതിനുമാണ് കളക്ടെഴ്സ് അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ വഴി ശുചിത്വപാലന സന്ദേശങ്ങള്‍ വീടുകളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. എല്ലാ സ്കൂളുകളിലും മിനി എം സി. എഫു കള്‍ സ്ഥാപിക്കും. ശുചിത്വമിഷനും വിദ്യഭ്യാസ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദിച്ചനല്ലൂര്പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എന്‍. രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി പേഴ്സണ്‍ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാര്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജി. എസ്. ആദര്‍ശ്, പി ടിഎ പ്രസിഡന്റ് എം. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തുു