ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പൊതു ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാമെന്ന പ്രതീക്ഷയുമായി ഡ്രൈവര്‍രഹിത മിനി ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. വലിയൊരു ഓട്ടോറിക്ഷ പോലെ തോന്നിപ്പിക്കുന്ന ഈ കുട്ടി ബസുകള്‍ ഒല്ലി എന്ന പേരിലാണ് അറിയപ്പെടുന്നത്.
യുഎസ് സ്ഥാപനമായ ലോക്കല്‍ മോട്ടോഴ്‌സാണ് ഒല്ലിയുടെ നിര്‍മാതാക്കള്‍. ബര്‍ലിനിലെ ഷോണ്‍ബെര്‍ഗ് ജില്ലയിലാണ് പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ അമ്പതെണ്ണം നിരത്തിലിറക്കാമെന്നാണ് പ്രതീക്ഷ. 12 പേര്‍ക്ക് ഇതില്‍ ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ മാത്രമാണ് പരമാവധി വേഗം. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍