തിരുവനന്തപുരം: പുതിയ മന്ത്രിമാരാണ്, അത്ര പോരാ എന്നുള്ള ആക്ഷേപങ്ങൾ ഇനി വിലപ്പോകില്ല.
എങ്ങനെ നന്നായി ഭരിക്കാമെന്നതു സംബന്ധിച്ച് മന്ത്രിമാരെ പഠിപ്പിക്കാനാണ് സർക്കാർ നടപടി.
ഈ മാസം 20 മുതൽ 22 വരെയാണ് സംസ്ഥാനത്തെ മന്ത്രിമാർക്കുള്ള ക്ലാസുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിലാണ് (ഐഎംജി) ക്ലാസ് നടക്കുക.
മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണെന്നും ഭരണകാര്യത്തിൽ പിടിപ്പുപോരെന്നുമുള്ള അണിയറ ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായാണ് മന്ത്രിമാർക്കു പഠനക്കളരിയെന്ന ആശയം ഐഎംജി ഡയറക്ടർ മുന്നോട്ടുവച്ചത്.
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 20 മുതൽ 22 വരെ ദിവസം മൂന്ന് ക്ലാസുകൾ വീതം ഒന്പതെണ്ണമാണ് മന്ത്രിമാർക്കു വേണ്ട ി നടത്തുന്നത്.
9.30 മുതൽ 1.30 വരെയാണ് ഒരു മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകൾ.
കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകർ. സമൂഹ മാധ്യമങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങൾ പഠന വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട ്.
നേരത്തെ ഉമ്മൻ ചാണ്ട ി സർക്കാരിന്റെ കാലത്ത് കോഴിക്കോട് ഐഐഎമ്മിൽ മന്ത്രിമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെ ങ്കിലും ഐഎംജിയിൽ ഇതാദ്യമായാണ് വിപുലമായ രീതിയിൽ പഠന ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.